അടിമുടി മാറി ഹോണ്ടയുടെ പ്രീമിയം സെഡാന്‍; അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിൽ എത്തും

ടിമുടി മാറി ഹോണ്ടയുടെ പ്രീമിയം സെഡാന്‍. വാഹനം അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

1.5 ലിറ്റര്‍ ഐ-വിടിഇസി എഞ്ചിനാണ് പെട്രോള്‍ വകഭേദത്തിന്റെ ഹൃദയം. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്‍സ്മിഷനില്‍ ഈ എഞ്ചിന്‍ 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. കൂടാതെ ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ ഐ-ഡിടിഇസി എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമായിരിക്കും നല്‍കുന്നത്.

മുമ്പുണ്ടായിരുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലുമാണ് ഇത്തവണ ഹോണ്ട സിറ്റി എത്തുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ എത്തുക.

Top