‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’; രണ്ടാം അങ്കത്തിനുള്ള പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് ട്രംപ്

വാഷിങ്ടണ്‍: വരാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന പൊതു സമ്മേളനത്തിലൂടെയാണ് ട്രംപ് പ്രചരണത്തിന് തുടക്കമിട്ടത്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന മുദ്രാവാക്യവുമായാണ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

ഒര്‍ലാന്‍ഡോയിലെ ആംവേ സെന്ററില്‍ നടന്ന വിപുലമായ ചടങ്ങിലാണ് ഡോണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ഊഴത്തിനായുള്ള പ്രചരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. ഫോര്‍ അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ , ഫോര്‍ മോര്‍ ഇയേഴ്സ് എന്നിങ്ങനെ എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച് ആയിരങ്ങളാണ് ചടങ്ങിനെത്തിയത്. ഭാര്യ മെലാനിയയുമൊത്താണ് ട്രംപ് വേദിയിലെത്തിയത്. ഞാന്‍ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ട്രംപ് ജനങ്ങളോട് പറഞ്ഞു.

പ്രസംഗത്തില്‍ 2016 തെരഞ്ഞെടുപ്പ് വിജയത്തിന്കാരണമായ പ്രധാന വിഷയങ്ങള്‍ ട്രംപ് ആവര്‍ത്തിച്ചു. ആറു വര്‍ഷം കൂടി രാജ്യത്തിന്റെ പ്രഥമ വനിത പദവിയില്‍ തുടരാന്‍ കഴിയുമെന്ന് മെലാനിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുടങ്ങിയവരും ട്രംപിനൊപ്പം പരിപാടിയില്‍ പങ്കടുത്തു.

Top