2020 കോപ അമേരിക്ക;ഫൈനല്‍ നടക്കുക കൊളംബിയയില്‍

2020ലെ കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലിന് കൊളംബിയ വേദിയാകും. 2020ലെ കോപ്പ അമേരിക്കയുടെ ഫൈനല്‍ വേദി പ്രഖ്യാപിച്ചത് കൊളംബിയ പ്രസിഡന്റ് ഇവാന്‍ ഡ്യൂക് ആണ്. 2020 മുതല്‍ കോപ്പ അമേരിക്ക രണ്ടു ഗ്രൂപ്പുകളായാണ് നടക്കുക.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഒരു ഗ്രൂപ്പിന്റെ മത്സരം അര്‍ജന്റീനയില്‍ വെച്ചും രണ്ടാമത്തെ ഗ്രൂപ്പിന്റെ മത്സരം കൊളംബിയയില്‍ വെച്ചുമാണ് നടക്കുക. 6ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ടു ഗ്രൂപ്പുകളാക്കിയാണ് മത്സരങ്ങള്‍ നടത്തുക. സൗത്ത് അമേരിക്കയില്‍ നിന്ന് 10 ടീമുകളും അതിഥികളായി എത്തുന്ന ഓസ്‌ട്രേലിയയും ഖത്തറുമാണ് കോപ അമേരിക്കയില്‍ പങ്കെടുക്കുന്ന ടീമുകള്‍.നോര്‍ത്തേണ്‍ വിഭാഗവും സൗത്തേണ്‍ വിഭാഗവും എന്ന് രണ്ടായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക.

കൊളംബിയയില്‍ വെച്ച് കളിക്കുന്ന നോര്‍ത്തേണ്‍ വിഭാഗത്തിലായിരിക്കും കൊളംബിയ, ബ്രസീല്‍, വെനിസ്വല, ഇക്കഡോര്‍, പെറു എന്നീ രാജ്യങ്ങളും ഒരു അഥിതി രാജ്യവും കളിക്കുക. അര്‍ജന്റീനയില്‍ വെച്ച് നടക്കുന്ന സൗത്തേണ്‍ വിഭാഗത്തില്‍ അര്‍ജന്റീന, പരാഗ്വ, ഉറുഗ്വ,ബൊളിവിയ, ചിലി എന്നിവരും ഒരു അഥിതി രാജ്യവുമായിരിക്കും കളിക്കുക.

Top