അത്‌ലറ്റിക്‌സ് ലോകകിരീടം അമേരിക്കയ്ക്ക് ; മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനാവാതെ ഇന്ത്യ

ദോഹ : ദോഹ ലോകചാംപ്യന്‍ഷിപ്പിലെ അത്‌ലറ്റിക്‌സ് ലോകകിരീടം അമേരിക്ക സ്വന്തമാക്കി. 14 സ്വര്‍ണവും 11 വെള്ളിയും നാലുവെങ്കലവും അടക്കം 32 പോയിന്റോടെയാണ് അമേരിക്ക ചാംപ്യന്‍മാരായത്. അവസാന ദിനം നടന്ന 4 ത 400 മീറ്റര്‍ റിലേയില്‍ പുരുഷ വനിത വിഭാഗങ്ങളില്‍ അമേരിക്ക ചാംപ്യന്‍മാരായി.

കെനിയ രണ്ടാം സ്ഥാനവും ജമൈക്ക മൂന്നാം സ്ഥാനവും സ്വന്തമാക്കി.

വനിത ലോങ്ജംപില്‍ ജര്‍മനിയുടെ മലൈക്ക മിഹാംബോ സ്വര്‍ണം നേടി. 28 വര്‍ഷത്തിന് ശേഷമാണ് ലോങ്ജംപില്‍ ജര്‍മനി സ്വര്‍ണം നേടുന്നത് . അതേസമയം ഒരു മെഡല്‍ പോലും നേടാന്‍ കഴിയാതിരുന്ന ഇന്ത്യയ്ക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല.

മൊത്തം മൂന്ന് ഇനങ്ങളില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ആദ്യ അഞ്ചില്‍ പോലും ഇടം ലഭിച്ചില്ല. ഇതേ സ്റ്റേഡിയത്തില്‍ തന്നെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരും ഈ മീറ്റില്‍ നിരാശപ്പെടുത്തി.

Top