പ്രധാനമന്ത്രിയും ജനങ്ങളും തമ്മിലാണ് 2019ലെ തിരഞ്ഞെടുപ്പ് മത്സരം ; അരവിന്ദ് കെജരിവാള്‍

aravind--kejariwal

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളും തമ്മിലാണ് 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

ജിഎസ്ടിയും നോട്ട് നിരോധനവും ചെറുകിട കച്ചവടക്കാരുടെ നിത്യ ജീവിതത്തെ തകർത്തുവെന്നും
കെജരിവാള്‍ ആരോപിച്ചു.

സാമൂഹിക മാധ്യമങ്ങളെ കുറിച്ച് ഇറക്കിയ പുസ്‌കത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു കെജരിവാള്‍ .

‘പത്മാവതി വിഷയവും പശു വിവാദവുമൊന്നും ജനങ്ങളെ ബാധിയ്ക്കില്ലെന്നും, ജനങ്ങളുടെ നിത്യജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ജനം അത് സഹിച്ചെന്ന് വരില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളിയാവും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സർക്കാർ നിയമ വിരുദ്ധ കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ മുഖ്യധാരാ മാധ്യമങ്ങളല്ല പകരം സാമൂഹിക മാധ്യമങ്ങളാണ് വസ്തുതകള്‍ പുറത്ത് കൊണ്ടു വരേണ്ടതെന്നും കെജരിവാള്‍ ഓര്‍മ്മിപ്പിച്ചു.

Top