ബ്ലാക്ക്-ഓറഞ്ച് നിറങ്ങളില്‍ വീണ്ടും ക്രാസ് എത്തുന്നു

ടാറ്റയുടെ കോംപാക്ട് എസ്.യു.വി വാഹനമായ നെക്സോണിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ക്രാസ് വീണ്ടും വിപണിയില്‍ അവതരിപ്പിച്ചു. ബ്ലാക്ക്-ഓറഞ്ച് നിറങ്ങള്‍ കൊണ്ടാണ് ക്രാസ് അലങ്കരിച്ചിരുന്നത്. സില്‍വര്‍ ഫിനീഷിങ് റൂഫാണ് നല്‍കിയിരിക്കുന്നത്.

ക്രാസ് എഡിഷന്‍ പെട്രോള്‍ പതിപ്പിന് 7.57 ലക്ഷം മുതല്‍ 8.17 ലക്ഷം വരെയും ഡീസലിന് 8.48 ലക്ഷം മുതല്‍ 9.18 ലക്ഷം വരെയുമാണ് വില.

ബ്ലാക്ക് ഫിനീഷ് ഗ്രില്ലിന്റെ വശങ്ങളിലും റിയര്‍വ്യൂ മിററിലും വീല്‍ കവറിലുമാണ് ഓറഞ്ച് നിറം നല്‍കിയിട്ടുള്ളത്. രൂപത്തില്‍ റെഗുലര്‍ നെക്സോണില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ല.

അകത്തളത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ക്രാസ് ബാഡ്ജിങ്ങിനൊപ്പം ഓറഞ്ച് നൂലുകളില്‍ സ്റ്റിച്ച് ചെയ്ത് അങ്ങിങ്ങായി ഓറഞ്ച് നിറവും നല്‍കിയിട്ടുള്ള ബ്ലാക്ക് സീറ്റുകളാണ് ഇതിലുള്ളത്. പിയാനോ ബ്ലാക്ക് ഡാഷ്ബോര്‍ഡിലെ എസി വെന്റുകളിലും ഓറഞ്ച് നിറം നല്‍കിയിട്ടുണ്ട്.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ക്രാസ് എഡിഷന്‍ എത്തുന്നുണ്ട്.

Top