വാ​ച​ക​മ​ടി​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കൂ ; ഇമ്രാൻ ഖാന്റെ വാദങ്ങൾ തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ പ്രതികരിച്ചു. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി.

ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ല. മസൂദ് അസ്ഹര്‍ ഉളളത് പാകിസ്താനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ലോ​ക​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച്‌ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണു പാ​ക്കി​സ്ഥാ​ന്‍ ചെ​യ്യേ​ണ്ട​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​യും ഇ​ന്ത്യ​യെ പ്ര​കോ​പി​പ്പി​ച്ചും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ആ​രെ​ങ്കി​ലു​മാ​ണ് പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു​ള്ള​തി​ന് ഇ​ന്ത്യ തെ​ളി​വ് ന​ല്‍​കി​യാ​ല്‍ അ​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും പാ​ക്കി​സ്ഥാ​നെ​തി​രെ ഒ​രു ആ​ക്ര​മ​ണ​ത്തി​നാ​ണ് ഇ​ന്ത്യ മു​തി​രു​ന്ന​തെ​ങ്കി​ല്‍ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞിരുന്നു.

Top