തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

voteeeeeeeeeee

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ചട്ടം ലംഘിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും മാറ്റാനും തെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഓരോ ദിവസവും ജില്ലകളില്‍ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടര്‍മാര്‍ നല്‍കേണ്ടത്. എല്ലാ ദിവസം വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇവ പരിശോധിക്കുന്നതിന് നോഡല്‍ ഓഫീസറായി ജോ. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കെ. ജീവന്‍ ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ മതപരമായ ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് സംബന്ധിച്ച പരാതികളും നോഡല്‍ ഓഫീസര്‍ പരിശോധിക്കും

പൊതുനിരത്തുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ ഉടനടി നീക്കം ചെയ്യും.

Top