വി.കെ പ്രശാന്തിന്റെ മുന്നേറ്റം അപ്രതീക്ഷിതമല്ല; പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കേ വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. വി.കെ പ്രശാന്ത് നേടിയ അപ്രതീക്ഷിത മുന്നേറ്റത്തില്‍ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍ കുമാര്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍.ഡി.എഫ് നേരത്തെ ഒരുങ്ങിയെന്നും പ്രളയകാലത്തെ പ്രവര്‍ത്തനം അടക്കം പ്രശാന്തിന് അനുകൂലമായി വന്നുവെന്നും മോഹന്‍ കുമാര്‍ പ്രതികരിച്ചു.വാട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് പരാജയം സമ്മതിച്ച് മോഹന്‍ കുമാര്‍ രംഗത്തെത്തിയത്.

Top