എല്‍ ക്ലാസിക്കോ; റയല്‍ മാഡ്രിഡ് ബാഴ്‌സലോണ പോരാട്ടം ഇന്ന്

ബാഴ്‌സലോണ: 2019ലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന്. ആദ്യ പാദ സെമിഫൈനലില്‍ കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടും. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക് മത്സരം ആരംഭിക്കും.

നായകന്‍ ലയണൽ മെസിയുടെ പരുക്കാണ് ബാഴ്‌സലോണയെ തളർത്തുന്ന ഏക വെല്ലുവിളി. ഒക്ടബോറില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ ഒന്നിനെതിരെ അഞ്ച് ഗോളിന് റയലിനെ തകര്‍ത്തിരുന്നു. എല്‍ ക്ലാസിക്കോയില്‍ റയലും ബാ‌ഴ്‌സയും ഇതുവരെ 272 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ബാഴ്സ 113 കളിയിലും റയല്‍ 99 കളിയിലും ജയിച്ചു. 60 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

Top