‘റെയിന്‍ ഫോറസ്റ്റ് ചലഞ്ച് ഇന്ത്യ 2018 ‘ ജൂലൈ 21 ന് ആരംഭിക്കും

rfc

രാജ്യത്തെ ഏറ്റവും വലിയ ഓഫ് റോഡ് യുദ്ധത്തിന്റെ അഞ്ചാം സീസണ്‍ ജൂലൈ 21 ന് ഗോവയില്‍ ആരംഭിക്കും. 41 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ 26 ഘട്ടങ്ങളാണ് ഉള്ളത്. മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികവും റെയിന്‍ ഫോറസ്റ്റ് ചാലഞ്ചിന്റെ ലോകത്തിലെ പ്രധാന മത്സരവേദിയായ മലേഷ്യയിലെ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ആണ് ലഭിക്കുക.

off-road

കൂടാതെ ആദ്യത്തെ റെയിന്‍ ഫോറസ്റ്റ് ട്രോഫി ഇന്ത്യ അരുണാചല്‍ പ്രദേശില്‍ ഒക്ടോബറില്‍ നടത്തുമെന്നും റെയിന്‍ ഫോറസ്റ്റ ചാലഞ്ച് സംഘാടകരായ കോഗര്‍ മോട്ടോര്‍സ്‌പോര്‍ട് അറിയിച്ചു. എന്നാല്‍ അതൊരു റെയിസിങ് ഇവന്റ് ആയിരിക്കില്ലെന്നും സംഘാടകര്‍ പറഞ്ഞു.

Top