പുതിയ ഭാവപ്പകര്‍ച്ചയില്‍ ക്വിഡ് ഹാച്ച്ബാക്കിന്റെ വൈദ്യുത പതിപ്പ് ‘റെനോ KZE’

പ്രചാരമേറിയ ക്വിഡ് ഹാച്ച്ബാക്കിന്റെ വൈദ്യുത പതിപ്പായ KZE കോണ്‍സെപ്റ്റ്. ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ അവതരിപ്പിച്ചു. നിലവില്‍ ചൈനീസ് വിപണി ലക്ഷ്യമിട്ടാണ് റെനോ KZE കോണ്‍സെപ്റ്റിന്റെ പിറവി. അടുത്തവര്‍ഷം മോഡല്‍ ചൈനയില്‍ വില്‍പനയ്‌ക്കെത്തും.

രൂപത്തിലും ഭാവത്തിലും നിലവിലെ ക്വിഡിന് സമാനം. എന്നാല്‍ വൈദ്യുത പതിപ്പാണെന്നു പറഞ്ഞറിയിക്കുംമട്ടിലുള്ള പരിഷ്‌കാരങ്ങള്‍ കാറില്‍ ദൃശ്യമാണ്. വീതികുറഞ്ഞ കൂര്‍ത്ത ഹെഡ്‌ലാമ്പുകളും സ്‌കഫ് പ്ലേറ്റും വലിയ ഫോഗ്‌ലാമ്പുകളും മോഡലിന് പുതുമ നല്‍കുന്നുണ്ട്. ബമ്പറും ഗ്രില്ലും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. പുറംമോടിയിലുള്ള നീലനിറം വൈദ്യുത പരിവേഷത്തിനുള്ള അടിവരയാണ്.

KZE കോണ്‍സെപ്റ്റിന്റെ സാങ്കേതിക വിവരങ്ങള്‍ റെനോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒറ്റ ചാര്‍ജ്ജില്‍ 250 കിലോമീറ്റര്‍ ദൂരമോടാന്‍ കാറിന് കഴിയുമെന്നാണ് കമ്പനിയുടെ വാദം. ഇരട്ട ചാര്‍ജ്ജിംഗ് സംവിധാനമാണ് റെനോയുടെ പുതിയ വൈദ്യുത ഹാച്ച്ബാക്ക് ഉപയോഗിക്കുന്നത്.

Top