പുതുതലമുറ മാരുതി സുസൂക്കി എര്‍ട്ടിഗ എംപിവിയുടെ ചിത്രങ്ങളും വിവരങ്ങളും ചോര്‍ന്നു

രാജ്യാന്തര വിപണിയില്‍ അണിനിരക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ പുതുതലമുറ മാരുതി സുസൂക്കി എര്‍ട്ടിഗ എംപിവിയുടെ ചിത്രങ്ങളും പൂര്‍ണ വിവരങ്ങളും അടങ്ങുന്ന ബ്രോഷര്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് ഏഴു നിറങ്ങളില്‍ പുതിയ എര്‍ട്ടിഗ എത്തുന്നത്. ഗ്രെയ്, ബ്രൗണ്‍, സില്‍വര്‍, ബ്ലാക്, വൈറ്റ്, ബര്‍ഗാന്റി, റെഡ് എന്നിങ്ങനെയാണ് നിറങ്ങള്‍.

Suzuki-Ertiga

ഗ്രില്ലിലും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടനയിലും വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ബമ്പറും 15 ഇഞ്ച് അലോയ് വീലുകളും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോഗ് ലാമ്പുകള്‍, കീലെസ് സ്മാര്‍ട്ട് എന്‍ട്രി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും എര്‍ട്ടിഗയുടെ പ്രത്യേകതകളാണ്. പുതിയ എര്‍ട്ടിഗയില്‍ ഏഴു പേര്‍ക്കു സഞ്ചരിക്കാം. 45 ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ ബൂട്ട് കപ്പാസിറ്റി 153 ലിറ്ററില്‍ നിന്നും 550 ലിറ്ററായി വര്‍ധിപ്പിക്കാനും സാധിക്കും.

Maruti-Suzuki-Ertiga

ബ്രോഷര്‍ പ്രകാരം ഏറ്റവും പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാം തലമുറ എര്‍ട്ടിഗയില്‍. മാരുതി സുസൂക്കി വികസിപ്പിച്ച എഞ്ചിനാണിത്. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ DOHC K158 എഞ്ചിന് പരമാവധി 103.2 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും.അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍ നല്‍കിയിരിക്കുന്നത്.

Top