പുതിയ കരുത്തന്‍ എഞ്ചിനില്‍ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്

ciaz-facelift

പുത്തന്‍ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. സിയാസിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ സണ്‍റൂഫ് ഉണ്ടാകുമെന്നാണ് സൂചന.

ഏറ്റവും പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുങ്ങുന്നത്. 103.2 bhp കരുത്തും 138.4 Nm torque ഉം സൃഷ്ടിക്കുന്നതാണ് പുതിയ പെട്രോള്‍ എഞ്ചിന്‍. നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെയും സിയാസ് പെട്രോളില്‍ മാരുതി നല്‍കുന്നുണ്ട്.

പെട്രോള്‍ പതിപ്പിന് പുറമെ 1.3 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് പതിപ്പും സിയാസില്‍ ലഭിക്കും. ഡീസല്‍ എഞ്ചിന് 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ ഹൈബ്രിഡില്‍ ഒരുക്കിയിരിക്കുന്നത്.

Top