ഇന്ത്യന്‍ ചീഫ്‌ടെയ്ന്‍ എലൈറ്റ് 2018 ഇന്ത്യയില്‍ ; വില 38 ലക്ഷം

ന്യൂഡല്‍ഹി : ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ ചീഫ്‌ടെയ്ന്‍ എലൈറ്റ് 2018 ഇന്ത്യയില്‍ പുറത്തിറങ്ങി. 38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. മോഡലിന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനില്‍ നിന്നും ധാരാളം പുതുമകള്‍ വരുത്തിയാണ് ചീഫ്‌ടെയ്ന്‍ എലൈറ്റ് 2018 നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്. കസ്റ്റംസ് ലെതര്‍ ഷീറ്റാണ് ഇതില്‍ എടുത്തു പറയേണ്ട വ്യത്യാസം.

2018-indian-chieftain-elite-limited-edition_827x510_61520414858

കഴിഞ്ഞ വര്‍ഷമാണ് ചീഫ്‌ടെയ്ന്‍ എലൈറ്റ് പുറത്തിറക്കുന്ന കാര്യം കമ്പനി അറിയിച്ചത്. ആഗോളതലത്തില്‍ 350 യൂണിറ്റ് മാത്രമേ ഈ ആഢംബര ക്രൂയിസര്‍ നിര്‍മാതാക്കള്‍ ഇറക്കുന്നുള്ളു. റോഡ്മാസ്റ്റര്‍ എലൈറ്റിനു ശേഷം ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇറക്കുന്ന രണ്ടാമത്തെ വാഹനമാണിത്. 48 ലക്ഷം രൂപ വില വരുന്ന റോഡ് മാസ്റ്റര്‍ എലൈറ്റ് ഈ വര്‍ഷം ആദ്യമാണ് കമ്പനി വിപണിയിലെത്തിച്ചത്.

2018-indian-chieftain-elite-limited-edition_827x510_41520414822

ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ സിസ്റ്റം, 200 വാട് പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയും ചീഫ്‌ടെയ്ന്‍ എലൈറ്റിന്റെ പ്രത്യേകതകളാണ്.

Top