പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലേക്ക്

Hyundai-i20-Active-facelift

പുതിയ i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാനുളള ഒരുക്കത്തിലാണ്
കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി. ക്രോസ് ഒവര്‍ ഹാച്ച്ബാക്കിനെ അതേപടി നിലനിര്‍ത്തിയാണ് പുതിയ i20 ആക്റ്റിവ് ഫെയ്‌സ് ലിഫ്റ്റിന്റെ വരവ്.

ടെയില്‍ ലാമ്പുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ നിറങ്ങളും ഓപ്ഷനല്‍ ഫാന്റം ബ്ലാക് റൂഫും ഹ്യുണ്ടായി i20 ആക്ടിവിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് സംവിധാനവും ക്രോസ്ഓവറിലുണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ എത്തുന്നത്. പെട്രോള്‍ എഞ്ചിന് 81 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 88 bhh കരുത്തും 219 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. നിലവില്‍ വില്‍പനയിലുള്ള i20 ആക്ടിവ് പെട്രോളില്‍ അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ആറു സ്പീഡാണ് ഉള്ളത്.

Top