ഹോണ്ട സി ആര്‍ – വി 2018 ഒക്ടോബറില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

ഹോണ്ടയുടെ സി ആര്‍ -വി 2018 ഒക്ടോബറില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാണ് സി ആര്‍ – വി നല്‍കുന്നത്. ഡീസല്‍ എഞ്ചിനില്‍ 120 PS പവറും, 300 Nm torque കരുത്തുമാണുള്ളത്.

പെട്രോള്‍ എഞ്ചിനില്‍ 154 PS പവറും 189 Nm torque കരുത്തുമാണുള്ളത്. 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത് ഫ്രണ്ട് വീല്‍ ഡ്രൈവ് ആണ്.

cr-v-003_720x540

വാഹനത്തിന്റെ കൂടുതല്‍ ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ മൂന്നാമതൊരു സീറ്റ് നിര ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ ഇ ഡി ഹെഡ്‌ലാമ്പ്‌സ്, 18 ഇഞ്ച് അലോയ് വീല്‍സ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വിത്ത് ആന്‍ഡ്രോയിഡ് ഓട്ടോ ആന്റ് ആപ്പിള്‍ കാര്‍ പ്ലേ എന്നിവയാണ് സി ആര്‍ – വി മോഡലില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്.

cr-v-05_720x540

അതേസമയം, ഒക്ടോബറില്‍ സി ആര്‍ – വി ഇന്ത്യയില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 27 ലക്ഷം മുതല്‍ 30 ലക്ഷം വരെയാണ് ഹോണ്ട സി ആര്‍ – വി ക്ക് പ്രതീക്ഷിക്കുന്ന വില.

Top