ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2018; സന്നാഹമത്സരങ്ങളില്‍ ബ്രസീല്‍-റഷ്യ പോരാട്ടം ഇന്ന്

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള ഫിഫയുടെ സന്നാഹമത്സരങ്ങള്‍ക്ക് തുടക്കം. കരുത്തരായ ബ്രസീലും ലോകകപ്പിന് ആഥിത്യമരുളുന്ന റഷ്യയും തമ്മില്‍ ഏറ്റുമുട്ടുന്ന പോരാട്ടം ഇന്ന് രാത്രി 9.30ന് നടക്കും.

ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങള്‍ ശനിയാഴ്ചയാണ്. ശനിയാഴ്ച പുലര്‍ച്ചക്ക് ഇന്ത്യന്‍ സമയം ഒന്നേകാലിന് നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന ഇറ്റലിയേയും, ജര്‍മനി സ്‌പെയ്‌നിനെയും, ഇംഗ്ലണ്ട് ഹോളണ്ടിനെയും നേരിടും

ഡെന്മാര്‍ക്പനാമ, ഉറുഗ്വായ്‌-ചെക് റിപ്പബ്ലിക്, ജപ്പാന്‍-മാലി, അസര്‍ബൈ-ജാന്‍ബലാറസ്, സൈപ്രസ്‌-മോണ്ടിനെഗ്രോ, ബള്‍ഗേറിയ-ബോസ്‌നിയ, നോര്‍വേ-ആസ്‌ട്രേലിയ, സെനഗല്‍-ഉസ്ബകിസ്താന്‍, തുര്‍ക്കി-അയര്‍ലന്‍ഡ്, ഗ്രീസ്‌-സ്വിറ്റ്‌സര്‍ലന്‍ഡ്, ഹംഗറി-കസാഖ്‌സ്താന്‍, തുനീഷ്യ-ഇറാന്‍ എന്നിവയാണ് ഇന്നത്തെ മറ്റു കളികള്‍.

Top