മികച്ച ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്ലും ജിയോയും

ടെലികോം കമ്പനികളായ ബിഎസ്എന്‍എല്‍, ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവ 2018ലെ ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചു. 78 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ നവരാത്രി ഓഫറില്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ദീപാവലി അവസാനിക്കുന്നതു വരെയാണ് ഈ പ്ലാനിന്റെ കാലാവധി. അണ്‍ലിമിറ്റഡ് കോളിങ്, അണ്‍ലിമിറ്റഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വീഡിയോ കോളിങ് എന്നിവയാണ് ഈ ഓഫറില്‍ ലഭിക്കുന്നത്. എന്നാല്‍ എസ്എംഎസുകള്‍ ലഭിക്കുന്നതല്ല. 10 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

റിലയന്‍സ് ജിയോ ഒക്ടോബര്‍ 18 മുതല്‍ 30 വരെയാണ് ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1,699 രൂപയുടെ പ്ലാനാണ് ഇത്. ദിവസേന 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയാണ് പ്ലാനില്‍ ഉള്ളത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് പ്ലാന്‍ ലഭ്യമാകുക. 100 ശതമാനം ക്യാഷ്ബാക്ക് കൂപ്പണുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി 587 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 10 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയാണ് പ്ലാനില്‍ ഉള്ളത്. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 168 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി നല്‍കുന്നത്. സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 112 ദിവസവുമാണ് വാലിഡിറ്റി. 209 രൂപയുടെ പ്ലാനും വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിവസേന 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 1.5 ജിബി ഡാറ്റ എന്നിവയാണ് പ്ലാനില്‍ ഉള്ളത്.

അതേസമയം, 587 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെല്ലും അവതരിപ്പിച്ചിട്ടുണ്ട്. 114 ദിവസമാണ് വാലിഡിറ്റി. കൂടാതെ 219 രൂപയുടെ പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിവസേന 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്.

Top