2018 ഫുട്‌ബോള്‍ ലോകകപ്പ്: യോഗ്യത റൗണ്ട് മത്സരത്തില്‍ ഇന്ത്യ ഗ്രൂപ്പ് ഡിയില്‍

ക്വലാലംപൂര്‍: റഷ്യയില്‍ നടക്കുന്ന 2018 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യത രണ്ടാം റൗണ്ടിനുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്ക് ഡി ഗ്രൂപ്പിലാണ് സ്ഥാനം. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പില്‍ ഇറാന്‍, ഒമാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നീ രാജ്യങ്ങളാണുള്ളത്. നാലു ടീമുകളോടും ഒരു ഹോം മാച്ചും എവേ മാച്ചും ഇന്ത്യ കളിക്കും.
മൊത്തം എട്ടു ഗ്രൂപ്പുകളാണുള്ളത്. ഉസ്‌ബെക്കിസ്ഥാന്‍, ബഹ്‌റൈന്‍, ഫിലീപ്പിയന്‍സ്, ഉത്തരകൊറിയ, യെമന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ കടുത്തതായിരിക്കും. എല്ലാ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാരും മികച്ച നാലു രണ്ടാം സ്ഥാനക്കാരും ഫൈനല്‍ റൗണ്ട് യോഗ്യത മത്സരങ്ങള്‍ കളിക്കും. ഈ വര്‍ഷം ജൂണ്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെയാണ് മത്സരങ്ങള്‍. 2019 ഏഷ്യന്‍ കപ്പിനുള്ള ടീമുകളെയും ഈ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.

ഗ്രുപ്പ് എ
യുഎഇ, സൗദി അറേബ്യ, പലസ്തീന്‍, ടിമോര്‍ ലെസ്‌റ്റെ, മലേഷ്യ

ഗ്രൂപ്പ് ബി
ഓസ്‌ട്രേലിയ, ജോര്‍ദാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ബംഗ്ലാദേശ്

ഗ്രൂപ്പ് സി
ചൈന, ഖത്തര്‍, മാലദീപ്, ഭൂട്ടാന്‍, ഹോങ്‌കോങ്

ഗ്രൂപ്പ് ഡി
ഇന്ത്യ, ഇറാന്‍, ഒമാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം

ഗ്രൂപ്പ് ഇ
ജപ്പാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, സിംഗപ്പൂര്‍, കംപോഡിയ

ഗ്രൂപ്പ് എഫ്
ഇറാഖ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ചൈനീസ് തായ്‌പേയ്

ഗ്രൂപ്പ് ജി
ദക്ഷിണ കൊറിയ, കുവൈറ്റ്, ലെബനോണ്‍, മ്യന്‍മര്‍, ലാവോസ്

ഗ്രൂപ്പഎച്ച്
ഉസ്‌ബെക്കിസ്ഥാന്‍, ബഹ്‌റൈന്‍, ഫിലീപ്പിയന്‍സ്, ഉത്തരകൊറിയ, യെമന്‍

Top