2017 sslc exam on march 8

sslc

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. നേരത്തെ മാര്‍ച്ച് എട്ടു മുതല്‍ 23 വരെ നടത്താനായിരുന്നു തീരുമാനം.

അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിലാണ് പരീക്ഷ ടൈം ടേബിളില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്. മാര്‍ച്ച് 16 ന്, സോഷ്യല്‍ സയന്‍സ് പരീക്ഷയ്ക്ക് പകരം ഫിസിക്‌സ് നടത്താനാണ് പുതിയ തീരുമാനം. സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച് 27 ന് നടക്കും.

പുതിയ ക്രമീകരണം അനുസരിച്ച് 14 ന് ഹിന്ദി പരീക്ഷ കഴിഞ്ഞാല്‍ 15 ന് അവധിയാണ്. ഫിസിക്‌സ് പരീക്ഷയ്ക്ക് മുമ്പ് അവധി വേണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് 15 ന് അവധി നല്‍കിയത്. 16 നാണ് ഫിസിക്‌സ് പരീക്ഷ.

ഫിസിക്‌സ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്ന 21 ന് പുതിയ ക്രമീകരണം അനുസരിച്ച് അവധിയായിരിക്കും. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ടു വരെയാണ് ഐടി പരീക്ഷ. ഫെബ്രുവരി 13 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷ നടക്കുക.

പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടക്കും. മാര്‍ച്ച് 31 ന് സ്‌കൂള്‍ അടയ്ക്കും. പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമേ എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളൂവെന്നും തീരുമാനമുണ്ട്.

Top