2017 Bajaj Pulsar 220F Video and Images are out

ന്ത്യന്‍ നിര്‍മാതാക്കളായ ബജാജ് ഓട്ടോയ്ക്ക് നിരത്തില്‍ മികച്ച അടിത്തറപാകിയ മോഡലുകളിലൊന്നാണ് പള്‍സര്‍. വിവിധ വകഭേദങ്ങളില്‍ പുറത്തെത്തിയ പള്‍സര്‍ ബൈക്കുകളെല്ലാം ജനപ്രിയമായി.

ഈയൊരു സ്വീകാര്യതയില്‍ മലിനീകരണതോത് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബജാജ് 220F ന് ബിഎസ് 4 സ്റ്റേജ് നിലവാരത്തിലുള്ള എഞ്ചിന്‍ നല്‍കി പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. 91000 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍ മോഡലിനെക്കാള്‍ 2,274 രൂപയുടെ വര്‍ധനവ്.

നിലവില്‍ രാജ്യത്ത് 200 സിസി+ എഞ്ചിന്‍ കരുത്തുള്ള ബൈക്ക് വില്‍പ്പനയില്‍ മുന്‍പന്തിയില്‍ പള്‍സര്‍ 220 ആണ്. ബിഎസ് 3 നിലവാരം ബിഎസ് 4 ആക്കി ഉയര്‍ത്തിയതൊഴിച്ചാല്‍ മുന്‍ മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതുനിര മോഡലിനില്ല.

എക്‌സ്‌ഹോസ്റ്റ്, ബോഡി കളറിലും ചെറിയ മാറ്റമുണ്ട്. മാറ്റ്ബ്ലാക്ക് നിറത്തിലാണ് എക്‌സ്‌ഹോസ്റ്റ്. ഇന്‍സ്ട്രുമെന്റേഷന്‍ ക്ലസ്റ്ററിന് നീല നിറവും നല്‍കി. 2017 പള്‍സര്‍ ലേസര്‍ എഡ്ജ് എഡിഷനിലാണ് പുതിയ മോഡല്‍ ബജാജ് വിപണിയിലെത്തിക്കുന്നത്. 220 സിസി 5 സ്പീഡ് ഓയില്‍ കൂള്‍ഡ് സിംഗില്‍ സിലിണ്ടര്‍ എഞ്ചിന്‍ 8500 ആര്‍പിഎമ്മില്‍ 21.05 പിഎസ് കരുത്തും 7000 ആര്‍പിഎമ്മില്‍ 19.12 എന്‍എം ടോര്‍ക്കുമേകും.

സീറ്റുകളില്‍ ഉപയോഗിച്ച പുതിയ മെറ്റീരിയലുകള്‍ വഴി കൂടുതല്‍ റൈഡിങ് സുഖം 220Fല്‍ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്നില്‍ 260 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ്. 15 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള ബൈക്കിന്റെ ആകെ ഭാരം 150 കിലോ ഗ്രാം ആണ്.

Top