2016 Nissan New Cars

യാത്രാവാഹനങ്ങളുടെ ഭാവിയെന്ന അവകാശവാദത്തോടെ ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍ പുതിയ മൊബിലിറ്റി കണ്‍സെപ്റ്റ്(എന്‍ എം സി) വികസിപ്പിക്കുന്നു.

സ്‌കൂട്ട് ക്വാഡ്’ എന്ന പേരില്‍ രണ്ടു സീറ്റുള്ള വൈദ്യുത വാഹനം(ഇ വി) പക്ഷേ നിലവില്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കുള്ള ‘റെനോ ട്വിസി’യുടെ ബാഡ്ജ് എന്‍ജിനീയറിങ് വകഭേദമാണെന്നാണു വിലയിരുത്തല്‍.

അതേസമയം വിഭാഗം ഏതെന്നു വ്യക്തമാക്കാത്തതിനാല്‍ നിസ്സാന്റെ ന്യൂ മൊബിലിറ്റി കണ്‍സപ്റ്റ് ഇതുവരെ അമേരിക്കയില്‍ വില്‍പ്പന തുടങ്ങിയിട്ടില്ല. എങ്കിലും സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെത്തുന്നവര്‍ക്കു ലഘു വൈദ്യുത വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ സ്‌കൂട്ട് നെറ്റ്വര്‍ക്‌സ് ആവിഷ്‌കരിച്ച പദ്ധതിയില്‍ എന്‍ എം സികള്‍ ഇടംപിടിച്ചിട്ടുണ്ട്.

പരീക്ഷണമെന്ന നിലയില്‍ ഈ പദ്ധതിയില്‍ 10 എന്‍ എം സികള്‍ ഉള്‍പ്പെടുത്താനാണു കമ്പനിയും നിസ്സാനുമായുള്ള ധാരണ. നിസ്സാന്റെ എന്‍ എം സികളെ ‘സ്‌കൂട്ട് ക്വാഡ്’ എന്നാണു കമ്പനി വിശേഷിപ്പിക്കുന്നത്.

Top