2016 Chevrolet Beat Launched at Rs. 4.28 Lakh

ജനറല്‍ മോട്ടേഴ്‌സ് ഇന്ത്യ പുതിയ ഷവര്‍ലെ ബീറ്റ് വിപണിയിലിറക്കി. ഇത് രണ്ട് കളറുകളില്‍ ലഭ്യമാണ് മാത്രമല്ല അധികമായി ചില സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 4.28നും 5.55ലക്ഷത്തിനും ഇടയിലായിരിക്കും ഇതിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതിയ ഷവര്‍ലെ ബീറ്റിന്റെ ഡിസൈനോ, എന്‍ജിനോ ഒരു മാറ്റവും വരുത്തിയിട്ടില്ല.

സ്റ്റിയറിംഗിന്റെ മുകളില്‍ നല്‍കിയിട്ടുള്ള ഓഡിയോ കണ്‍ട്രോളും ഡ്രൈവറുടെ അഡിജസ്റ്റ് ചെയ്യാവുന്ന സീറ്റും അതേപടി ഈ ഹാച്ച്ബാക്കിലും ഉപയോഗിച്ചിട്ടുണ്ട്.

പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള ചില ഫീച്ചറുകളാണ് ഫോള്‍ഡബിള്‍ കീയോടുകൂടിയ റിമോട്ട് കീലെസ് എന്‍ട്രി, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ബോഡി കളറിലുള്ള ഡോര്‍ ഹാന്റിലുകള്‍.

സുരക്ഷാസംവിധാനങ്ങളായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷവര്‍ലെ ബീറ്റിന്റെ പെട്രോള്‍,ഡീസല്‍ വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. 1.2ലിറ്റര്‍ ഡിഒഎച്ച്‌സി പെട്രോളും 1.0ലിറ്റര്‍ ടിസിഐസി ഡീസല്‍ എന്‍ജിനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പെട്രോള്‍ എന്‍ജിന്‍ 76.83കുതിരശക്തിയും 106.5എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. 56.31കുതിരശക്തിയും 142.5എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത്.

ലിറ്ററിന് 17.8 കിലോമീറ്റര്‍, 25.44 കിലോമീറ്റര്‍ എന്ന നിരക്കിലാണ് ഈ എന്‍ജിനുകളുടെ മൈലേജ്.

പുള്‍ മീ ഓവര്‍ റെഡ്, സാറ്റിന്‍ സ്റ്റീല്‍ ഗ്രേ എന്നീ രണ്ട് കളറുകളില്‍ ഇത് ലഭ്യമാണ്.

Top