2016 ലെ റിയോ ഒളിമ്പിക്‌സിനു ശേഷം വിരമിക്കുമെന്ന് മേരി കോം

ഡാര്‍ജ്‌ലിങ്: ബോക്‌സിങ്ങിലെ ഇന്ത്യന്‍ സൂപ്പര്‍ വനിത മേരി കോം വിരമിക്കുന്നു. 2016 റിയോ ഒളിമ്പിക്‌സിനു ശേഷം ഗ്ലൗസ് അഴിക്കുമെന്ന് മേരി വ്യക്തമാക്കി.

റിയോയ്ക്കു ശേഷം ഞാന്‍ വിരമിക്കുയാണ്. പിന്നീട് എന്റെ ബോക്‌സിങ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ആഗ്രഹം അഞ്ചുതവണ ബോക്‌സിങ് ലോക ചാമ്പ്യനായ മേരി കോം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ജനിച്ചു വളര്‍ന്നതിന്റെ പേരില്‍ വംശീയ അധിക്ഷേപത്തിനും പക്ഷപാതത്തിനും താന്‍ ഇരയാകുയാണെന്ന് മേരി തുറന്നു പറഞ്ഞത് കഴിഞ്ഞാഴ്ചയായിരുന്നു. ഇതിനു പിന്നാലെ വന്ന വിരമിക്കല്‍ വാര്‍ത്തകള്‍ ഇന്ത്യന്‍ ബോക്‌സിങ് രംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

മുംബൈയില്‍ നടന്ന പത്രസമ്മേളനത്തിനിടയിലാണ് മേരി കോം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു അവഗണനകളെക്കുറിച്ചു പരാതിപ്പെട്ടത്. ഹരിയാനക്കാരിയും തന്റെ അതേ വിഭാഗത്തില്‍ മത്സരിക്കുന്ന വനിതാ താരവുമായ പങ്കി ജാഗ്രക്കാണ് സെലക്ടര്‍മാര്‍ എപ്പോഴും പിന്തുണ നല്‍കുന്നതെന്നും മേരി ആരോപിച്ചു.

Top