2015 luxury car sales BMW beats Mercedes-Benz

ന്യൂഡല്‍ഹി: 2015ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആഡംബര കാറുകള്‍ വിറ്റഴിച്ച കമ്പനിയെന്ന നേട്ടം മെഴ്ഡസിഡെസ് ബെന്‍സ് സ്വന്തമാക്കി. 13,502 കാറുകള്‍ വിറ്റഴിച്ചാണ് ആഡംബര വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഒന്നാംസ്ഥാനം ബെന്‍സ് കീശയിലാക്കിയത്.

ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെന്‍സ് ഈ നേട്ടം കുറിക്കുന്നത്. കഴിഞ്ഞവര്‍ഷം 32 ശതമാനം വില്പന വര്‍ദ്ധന ബെന്‍സ് നേടി. പതിനഞ്ച് പുത്തന്‍ മോഡലുകള്‍ വിപണിയിലെത്തിച്ചതും പുതിയ ഔട്ട്‌ലെറ്റുകള്‍ തുറന്നതും ബെന്‍സിന് ഗുണം ചെയ്തു.

രണ്ടാം സ്ഥാനത്തുള്ള ഔഡി മൂന്ന് ശതമാനം വില്പന വര്‍ദ്ധനയോടെ, 11,192 കാറുകള്‍ കഴിഞ്ഞവര്‍ഷം വിറ്രഴിച്ചു. ബി.എം.ഡബ്‌ള്യുവാണ് മൂന്നാം സ്ഥാനത്തുള്ളത്. എന്നാല്‍, വില്പന കണക്കുകള്‍ ബി.എം.ഡബ്‌ള്യു പുറത്തുവിട്ടിട്ടില്ല.

Top