2015 ലോകകപ്പിന്റെ അംബാസിഡറായി സച്ചിനെ തിരഞ്ഞെടുത്തു

2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസിഡറായി സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ ഐ.സി.സി തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സച്ചിന്‍ ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011 ല്‍ നടന്ന ലോകകപ്പിലും സച്ചിന്‍ തന്നെയായിരുന്നു അംബാസിഡര്‍.

ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായാണ് മത്സരം നടക്കുന്നത്. അംബാസിഡറെന്ന നിലയില്‍ സച്ചിന്‍ ഐ.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രമോട്ട് ചെയ്യും.

തുടര്‍ച്ചയായി രണ്ടാം തവണയും അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ പ്രതികരിച്ചു. ആറു ലോകകപ്പില്‍ കളിച്ച ശേഷം ഇതാദ്യമായാണ് സച്ചിന്‍ ഗ്യാലറിയില്‍ ഇരുന്ന കളി കാണുന്നത്.

Top