2014 results could have been different had Pranab been PM: Khurshid

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് പ്രണാബ് മുഖര്‍ജി ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ 2014 തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്.

2004ല്‍ പ്രണാബ് മുഖര്‍ജിക്കു പകരം ഡോ. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയപ്പോള്‍ കോണ്‍ഗ്രസിനുള്ളിലുള്ളവര്‍ മാത്രമല്ല പുറത്തുള്ളവരും അത്ഭുതപ്പെട്ടു എന്നും സല്‍മാന്‍ ഖുര്‍ഷിദ്. ദ ഒതര്‍ സൈഡ് ഓഫ് ദ മൗണ്ടന്‍ എന്ന പുസ്തകത്തിലാണ് ഖുര്‍ഷിദ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നരസിംഹ റാവു ഭരണകാലത്തില്‍ മികച്ച ധനമന്ത്രിയെന്ന പേരില്‍ ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് പിടിച്ചുനിര്‍ത്തിയ ആളാണ് മന്‍മോഹന്‍. എന്നാല്‍, 1999 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ നിന്നിട്ടും അദ്ദേഹത്തിനു വിജയിക്കാന്‍ സാധിച്ചില്ല. അന്ന് വിജയ് കുമാര്‍ മല്‍ഹോത്രയാണ് മന്‍മോഹന്‍ സിംഗിനെ പരാജയപ്പെടുത്തിയത്. ഏറ്റവും മോശമായതു സംഭവിച്ചു കഴിഞ്ഞ് അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും ഖുര്‍ഷിദ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

Top