പീഡനങ്ങള്‍ സര്‍വ സാധാരണം; നിര്‍ഭയ കേസ് മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചത്: ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തി കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. പീഡന സംഭവങ്ങള്‍ ഇന്ന് സര്‍വസാധാരണമായെന്നും 2012ലെനിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

‘2012 ല്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുകയായിരുന്നു. ഇന്ന് ഇത്തരം കേസുകള്‍ സര്‍വസാധാരണമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാറില്ല, പത്രത്തിലെ ചെറിയൊരു വാര്‍ത്തമാത്രമായിരിക്കും. കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നു, മറ്റ് ചിലപ്പോള്‍ അതിനെ രാഷ്ട്രീയമാക്കി മാറ്റുന്നു.’-ഷീല ദീക്ഷിത് പറഞ്ഞു.

സ്ത്രീ സുരക്ഷക്കായി സിസി ടിവിയും എല്ലാ സ്ഥലങ്ങളിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനേയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ‘ഡല്‍ഹിയില്‍ സര്‍ക്കാരിന് ഇത്തരം കാര്യങ്ങളിലൊന്നും യാതൊന്നും ചെയ്യാനില്ല, ക്രമസമാധനകാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിന് കീഴിലാണെന്നും’ അവര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഷീല ദീക്ഷിത് വിവാദ പ്രസ്താവന നടത്തിയത്.

Top