ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 2012 കേസുകള്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ശബരിമല വിഷയത്തില്‍ വിവിധ ഇടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 2012 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. കഴിഞ്ഞ ഒക്ടോബര്‍ 17 മുതല്‍ ഈ മാസം 4 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കാണ് പൊലീസ് പുറത്തു വിട്ടത്.

സുപ്രീംകോടതിയില്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനായി സംസ്ഥാന പൊലീസ് തയറാക്കി നല്‍കിയ രേഖയിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. വിവിധ സംഘടനകളില്‍ നിന്നായി 67,094 പ്രതികളാണുള്ളത്. ഇതില്‍ 10,561 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. സര്‍ക്കാരിന് പൊലീസ് നല്‍കിയ കണക്ക് ഇങ്ങനെ.

Top