മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതികള്‍ യുഎപിഎ വിചാരണ നേരിടണം

court

ന്യൂഡല്‍ഹി: 2008 മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതികള്‍ യുഎപിഎ പ്രകാരമുള്ള വിചാരണ നേരിടേണ്ടി വരും. ലെഫ്റ്റണന്റ് കേണല്‍ പ്രസാദ് പുരോഹിത്, പ്രാഗ്യ സിംഗ് എന്നിവരടക്കമുള്ളവര്‍ വിചാരണ നേരിടണം.

യുഎപിഎ യുടെ പരിതിയില്‍ വിചാരണ നടത്തേണ്ടതിനെക്കുറിച്ച് കഴിഞ്ഞ മാസമാണ് വാദം തുടങ്ങിയത്.

2008 സെപ്തംബര്‍ 29ന് നാസികിലെ മാലെഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനാവശ്യമായ ബോംബുകള്‍ പുരോഹിത് നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇന്ത്യന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആഴ്ന്നിറങ്ങിയ കാഴ്ചപാട് തിരുത്തിയ ഒന്നായിരുന്നു മാലേഗാവ് സ്‌ഫോടന കേസ്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എ.ടി.എസ് അന്വേഷിച്ച ഈ കേസിലൂടെയാണ് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനത്തനങ്ങളില്‍ സംഘ് പരിവാര്‍ സംഘടനകള്‍ക്കുള്ള പങ്ക് വെളിപ്പെടുന്നത്.

തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള രാജ്യത്തെ രാഷ്ട്രീയ, സൈനിക, പൊലീസ്, ഇന്റലിജന്‍സ് മേഖലകളിലെ ഉന്നതരും സന്യാസിമാരും അടങ്ങിയ വലിയൊരു ശൃംഖലയിലേക്കാണ് അത് വെളിച്ചം വീശിയത്.

Top