2008 ലെ ഗുജറാത്ത് സ്‌ഫോടനം ; സൂത്രധാരന്‍ അബ്ദുള്‍ സുബ്ബാന്‍ ഖുറേഷി അറസ്റ്റില്‍

ന്യൂഡല്‍ഹി: 2008 ലെ ഗുജറാത്ത് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരന്‍ അബ്ദുള്‍ സുബ്ബാന്‍ ഖുറേഷി അറസ്റ്റില്‍. ഡല്‍ഹി സ്‌പെഷ്യല്‍ പൊലിസാണ് ഇയാളെ പിടികൂടിയത്. ഖുറൈശിക്കായി രാജ്യവ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.

അറസ്റ്റിലായ ഖുറേഷി ഇന്ത്യന്‍ മുജാഹിദീന്‍ (ഐ.എം) ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥി സംഘടനയിലും (സിമി) അംഗമാണ്.

2006 ലെ മുംബൈ ട്രെയിന്‍ ബോംബ് സ്‌ഫോടനത്തിനു പിന്നിലും ഖുറേഷിയെയാണ് പോലീസ് സംശയിക്കുന്നത്. എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചെറിയ ഏറ്റുമുട്ടലിനു ശേഷമാണു ഖുറേഷിയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

ലോകത്തെതന്നെ ഒരു പ്രധാന ബോംബ് നിര്‍മ്മാതാവ് ആയ ഇയാള്‍ ഇന്ത്യയുടെ ഒസാമ ബിന്‍ ലാദന്‍ എന്ന് വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.

2008 ജൂലൈ 26ന് അഹമ്മദാബാദിലാണ് 21 സ്‌ഫോടന പരമ്പരകള്‍ ഉണ്ടായത്. 70 മിനിറ്റ് നീണ്ട സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top