ഫേസ്ബുക്കിലൂടെ ഒരേ സമയം എട്ടുപേരുമായി വീഡായോ ചാറ്റ് ചെയ്യാം

facebook01

ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കില്‍ പുതിയ സവിശേഷതകള്‍ എത്തിയിരിക്കുന്നു.

ലൈവ് ഗ്രൂപ്പ് വീഡിയോ ചാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി പുതിയ ബോണ്‍ഫയര്‍ ആപ്ലിക്കേഷന്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചു.

ഈ വര്‍ഷം സെപ്തംബറില്‍ ഐഒഎസ് ഉപകരണങ്ങളില്‍ നല്‍കിയിരുന്ന ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ലഭ്യമായി തുടങ്ങി.

ബോണ്‍ ഫയര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ചാറ്റിങ്ങ് ചെയ്യാവുന്നത്. ഈ ആപ്പ്ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

എന്നാല്‍ നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഇത് ലഭ്യമാകുക.

എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും APK Mirrorല്‍ നിന്നും APK file v1.50 ഡൗണ്‍ലോഡ് ചെയ്യാം.ഒരേ സമയം എട്ടുപേരുമായി വീഡിയോ ചാറ്റ് ചെയ്യാം.

കൂടാതെ തത്സമയം സ്‌പെഷ്യല്‍ ഇഫക്ടുകളും സ്‌നാപ്ചാറ്റിലും ഇന്‍സ്റ്റാഗ്രാമിലും ലഭിക്കുന്നതു പോലെ ഫില്‍റ്ററുകളും ചെയ്യാം.

ബോണ്‍ഫയര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വീഡിയോ ചാറ്റുകള്‍ ചിത്രങ്ങള്‍ എടുക്കുകയും കൂടാതെ ഫേസ്ബുക്ക് ഉടമസ്ഥതയിലുളള മറ്റു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ പങ്കുവയ്ക്കുകയും ചെയ്യാം.

Top