പിറന്നാള്‍ ആഘോഷം തടഞ്ഞതില്‍ പ്രതിഷേധം; ഐഒസി പ്ലാന്റുകളില്‍ മിന്നല്‍ പണിമുടക്ക്

ioc-plant

കൊച്ചി: സംസ്ഥാനത്തെ ഐഒസി പ്ലാന്റുകളില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഇതോടെ ഏജന്‍സികളിലേക്കുള്ള പാചകവാതകവിതരണം നിലച്ചു.

മലപ്പുറം ചേളാരി ഐ.ഒ.സി പ്‌ളാന്റിനുള്ളില്‍ യൂണിയന്‍ നേതാവിന്റെ പിറന്നാള്‍ ആഘോഷം തടഞ്ഞ് സംഘടനയുടെ കൊടിതോരണങ്ങള്‍ സിഐടിയു നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് സമരം.

ചേളാരി പ്‌ളാന്റിന് പുറമെ ഐഒസിയുടെ ഉദയംപേരൂര്‍, പാരിപ്പിള്ളി പ്‌ളാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.

Top