20,000 ലിറ്റര്‍ വരെ വെള്ളക്കരം കൂട്ടാന്‍ പാടില്ലെന്ന് കെ.പി.സി.സി

തിരുവനന്തപുരം: വെള്ളക്കരം കുറയ്ക്കണമെന്ന് കെ.പി.സി.സി. 20,000 ലിറ്റര്‍ വരെ വെള്ളക്കരം കൂട്ടാന്‍ പാടില്ലെന്നാണ് കെ.പി.സി.സി വ്യക്തമാക്കിയത്. സ്ലാബുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരിക്കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വെള്ളക്കരം നടപ്പാക്കരുത്. നികുതി കുടിശിക പിരിക്കുന്നത് ഊര്‍ജിതമാക്കണമെന്നും കെ.പി.സി.സി വ്യക്തമാക്കി.

Top