ജനനായകന് വിടചൊല്ലാന്‍ ജന്മനാട്; തിരുനക്കര മൈതാനിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിനു വെക്കുന്നതിന്റെ ഭാഗമായി കോട്ടയം നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 2000 പൊലീസുകാരെയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയത്. തിരുനക്കരയില്‍ പൊതുദാര്‍ശനിത്തിന് ക്യു ഏര്‍പ്പെടുത്തുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തിരുനക്കരയില്‍ മൈതാനിയില്‍ ആളുകളെ തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയില്‍ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ഥനകള്‍ക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ 3.30ന് സംസ്‌കാരം. ശിസ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ നേതൃത്വം നല്‍കും.

Top