200 more railway stations to have wifi in 2017: railway minister

ന്യൂഡല്‍ഹി: രാജ്യത്ത് 2017 ല്‍ 200 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നു റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കണ്ണൂര്‍, എറാണകുളം, കൊല്ലം എന്നിവിടങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നൂറോളം സ്റ്റേഷനുകളിലാണു ഈ വര്‍ഷം വൈഫൈ സംവിധാനം ഒരുക്കിയിരുന്നത്. ഇത് അടുത്ത വര്‍ഷം ഇരട്ടിയാക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്.

നിലവില്‍ എതാനും ട്രെയിനുകളിലും വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഈ സംവിധാനം കുറച്ചു ട്രെയിനുകളില്‍കൂടി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Top