ലൈംഗിക പീഡനത്തിനെതിരായ നിയമങ്ങൾ ഇല്ലാതെ 200 ദശലക്ഷം സ്ത്രീകൾ ജോലി ചെയ്യുന്നു

ന്യൂയോർക്ക് : ലോകം അനുദിനം വികസനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ്. വിദ്യാഭ്യാസ പരമായും, തൊഴിൽ പരമായും മാറ്റങ്ങൾ ഓരോ ദിവസവും വന്ന് കൊണ്ടേയിരിക്കുന്നു.

ലോകം എത്രത്തോളം വളർന്നാലും സ്ത്രീക്ക് സുരക്ഷിതമായൊരു കാലഘട്ടം ഉണ്ടാവില്ലയെന്ന് വർത്തമാന കാലഘത്തിലെ വാർത്തകൾ ബോധ്യപ്പെടുത്തി തരുന്നുണ്ട്.

ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളിലും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരായ നിയമങ്ങൾ ഇല്ല.
ഇത്തരത്തിൽ നിയമങ്ങളുടെ പരിരക്ഷ ലഭിക്കാതെ ജോലി ചെയ്യുന്നത് 200 ദശലക്ഷം സ്ത്രീകളാണ്.

കാലിഫോർണിയ സർവകലാശാലയിലെ വേൾഡ് പോളിസി അനാലിസിസ് സെന്റർ നടത്തിയ പുതിയ പഠനത്തിലാണ് ഇത്തരത്തിലുള്ള കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ആഗോളതലത്തിൽ വേതനം, പ്രമോഷൻ , ലിംഗ വിവേചനം തുടങ്ങിയവക്കെതിരെ നിയമങ്ങളില്ലാതെ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇവർ വ്യക്തമാകുന്നു.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിന്റെ ഒരുപാട് കഥകൾ അടുത്തിടെ പലരും തുറന്ന് പറഞ്ഞിരുന്നു.

സിനിമ നിർമ്മാതാവായ ഹാർവി വെയ്ൻസ്റ്റീന് എതിരെ ഉന്നത നടിമാർ ആരോപിച്ചിരിക്കുന്ന ആരോപണങ്ങൾ ഇത്തരത്തിൽ നിയമ പരിരക്ഷ ലഭിക്കാത്ത സ്ത്രീകളാണ്.

ഏത് തൊഴിൽ മേഖലയിലും സ്ത്രീക്കും, പുരുഷനും തുല്യത ആവിശ്യമാണ്. ജോലിയിടങ്ങളിൽ നിന്ന് നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ തുറന്ന് പറയാൻ പലരും മടിക്കുന്നത് അവരുടെ സ്ഥാപനത്തിൽ വ്യക്തമായ നിയമ സുരക്ഷ ഇല്ലാത്തതിനാലാണ്.

സിനിമ , മാധ്യമ വ്യവസായങ്ങളിൽ കൂടുതൽ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ രംഗത്ത് വരികയും, കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ‘metoo’ ഹാഷ്ടാഗുകൾക്ക് പ്രതികരണമായി അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്തിരുന്നു.

ആഗോള തലത്തിൽ 68 രാജ്യങ്ങൾ തൊഴിൽസ്ഥലത്തെ ലൈംഗിക പീഡനം തടയാൻ നിയമങ്ങൾ കൊണ്ടുവന്നിട്ടില്ല.
ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ നിയമങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ഈ കണ്ടെത്തൽ.

ജോലിയിൽ നിയമപരമായ സംരക്ഷണമില്ല എന്നതുകൊണ്ട് സ്ത്രീകൾ ജോലിയിൽ നിന്ന് പിന്മാറുകയും, കൂടാതെ സഹപ്രവർത്തകരുടെയും, മുതിർന്ന ഉദ്യോഗസ്ഥരുടെയും ഇഷ്ടങ്ങൾക്ക് അനുസരിക്കാതെ വരുമ്പോൾ ജോലിയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നതായി വേൾഡ് സെന്ററിന്റെ സ്ഥാപക ഡയറക്ടറും , പഠനത്തിന്റെ പ്രധാന ലീഡറുമായ ജോഡി ഹെയ്മാൻ പറഞ്ഞു.

68 രാജ്യങ്ങളിൽ 424 ദശലക്ഷം തൊഴിലെടുക്കുന്ന സ്ത്രീകളുണ്ട്. അതിനാൽ ലൈംഗിക പീഡനത്തിന് സംരക്ഷണമില്ലാതെ ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളാണ് ഉള്ളതെന്നും ജോഡി ഹെയ്മാൻ കൂട്ടിച്ചേര്‍ത്തു.

ലിംഗ വിവേചനം ഈ രാജ്യങ്ങളിൽ കുറവാണ് എന്നാൽ ലൈംഗിക അതിക്രമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

സ്ത്രീകൾക്ക് നൽകാവുന്ന എല്ലാ സംരക്ഷണങ്ങളും എല്ലാ മേഖലയിലും ലഭ്യമാകേണ്ടത് ഓരോ രാജ്യത്തിന്റെ കടമയാണ്.

അക്രമങ്ങൾ ഉണ്ടാകുബോൾ സ്വീകരിക്കുന്ന നിയമങ്ങളെക്കാൾ നല്ലത് അവ ഉണ്ടാകാതെ എങ്ങനെ തടയാൻ കഴിയുമെന്നതും , അതിനായി നിയമങ്ങൾ രൂപീകരിക്കുന്നതുമാണ്.

റിപ്പോർട്ട് : രേഷ്മ പി . എം

Top