സിറിയയില്‍ ഐഎസിന് തിരിച്ചടി; റഷ്യന്‍ വ്യോമാക്രമണത്തില്‍ 200 ഭീകരര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 200 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

സിറിയയിലെ ‘ഡയര്‍ ഇസ് സോര്‍’ പ്രദേശത്താണ് ഭീകരരെ കൂട്ടക്കൊല ചെയ്തത്.

ഐഎസിന്റെ തന്ത്രപ്രധാനമായ ഇടമായ ഡയര്‍ ഇസ് സോറില്‍ കൂടി സഞ്ചരിക്കുകയായിരുന്ന ഭീകരരുടെ വാഹനങ്ങള്‍ക്ക് നേരെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്.

എസ്‌യുവി വാഹനങ്ങള്‍, മെഷീന്‍ ഗണ്‍ ഘടിപ്പിച്ച കവചിത വാഹനങ്ങള്‍, ടാങ്കുകള്‍ എന്നിവയ്ക്ക് നേരെയായിരുന്നു റഷ്യന്‍ വ്യോമാക്രമണം.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രവിശ്യയിലെ ഭീകരര്‍ക്കെതിരെ യുദ്ധം നടത്തുകയാണ്, റഷ്യയുടെ മികച്ച സൈനികരാണ് ഐഎസിനെതിരെ പോരാടുന്നത്. അധികം താമസിയാതെ തന്നെ വിജയം കൈവരിക്കാനാകുമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഇതിനു പുറമെ സിറിയയില്‍ ഐഎസിനെതിരെ യുദ്ധം നടക്കുന്ന പ്രവിശ്യകളില്‍ സായുധ സംഘങ്ങള്‍ക്ക് ആവശ്യകമായ വെടിക്കോപ്പുകള്‍, മരുന്ന്, ആഹാരം, വസ്ത്രങ്ങള്‍ എന്നിവ റഷ്യന്‍ വ്യോമസേന നല്‍കി വരുന്നതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.

Top