യമനിൽ രണ്ട് ദിവസത്തിനിടെ 200 മരണം

സന: യമന്‍ സര്‍ക്കാര്‍ സേനയും ഹൂതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തന്ത്രപ്രധാന മാരിബിലും പരിസരത്തും രണ്ട് ദിവസത്തിനിടെ ഇരുനൂറോളം മരണം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഹൂതി വിമതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.

എണ്ണ സമ്പന്നമായ മാരിബ് പിടിച്ചെടുക്കാന്‍ ഹൂതികള്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. കൂടുതല്‍ പ്രദേശങ്ങളില്‍ ഹൂതികള്‍ കടന്നുകയറിയതോടെ  പോരാട്ടം ശക്തമായി. സൗദി അറേബ്യക്കെതിരായ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും ഹൂതികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്

ഹൂതികള്‍ക്കെതിരെ കഴിഞ്ഞ മാസം യമന്‍ നടത്തിയ ആക്രമണത്തില്‍ 38 വിമതര്‍ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തര യുദ്ധത്തിനൊപ്പം കോവിഡ് പ്രതിസന്ധിയും രൂക്ഷമായ യമനില്‍ ദശലക്ഷക്കണക്കിനാളുകള്‍ ഭക്ഷണംകിട്ടാത്ത സ്ഥിതിയിലാണ്.

 

Top