ഖത്തറിൽ ഇന്ന് 200 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഖത്തർ : ഖത്തറിൽ ഇന്ന് 200 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 128,803 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 125802 ആയി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 222 ആയി. നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,779 ആയി.

Top