200 കോടി രൂപയിലധികം കളക്ഷനുമായി പികെ

ഇന്ത്യന്‍ ബോക്‌സോഫീസില്‍ നേട്ടങ്ങളുമായി പികെ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്നു. ഇപ്പോള്‍ ത്രീ ഇഡിയറ്റ്‌സിനേയും ഹാപ്പി ന്യൂ ഇയറിനേയും പിന്തള്ളി ഇന്ത്യയില്‍ ഒമ്പതു ദിവസത്തിനുള്ളില്‍ 200 കോടി രൂപയിലധികം കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് പികെ.

ധൂം 3 മാത്രമാണ് ഈ നേട്ടത്തില്‍ പികെയ്ക്കു മുന്നിലുള്ളതെന്ന് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പറയുന്നു. ആമിര്‍ കൂടി ഭാഗമായ ധൂം 3 ഒമ്പതു ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 284.27 കോടി രൂപയാണ് നേടിയത്.

ഡിസംബര്‍ 19ന് റിലീസ് ചെയ്ത ആമിര്‍ ചിത്രമായ പികെ ഇതുവരെ 214.14 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത്. ആമിറിന്റെ ത്രീ ഇഡിയറ്റ്‌സ് 70 ദിവസം കൊണ്ടായിരുന്നു 200 കോടിയലധികം (202.47) കളക്ഷന്‍ നേടിയത്. ഷാരൂഖിന്റെ ഹാപ്പി ന്യൂ ഇയര്‍ 19 ദിവസം കൊണ്ടാണ് 200 കോടി ക്ലബില്‍ ( 202 കോടി രൂപ) എത്തിയത് .

Top