ഐപോഡ് മരിക്കുന്നു; വിട വാങ്ങുന്നത് സംഗീത ലോകത്തെ തലകീഴ് മറിച്ചൊരു ‘ടെക് സംഭവം’.!

പ്പിള്‍ ഐപോഡിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചത് ഒരു യുഗത്തിന് അവസാനം കുറിക്കുന്ന പ്രഖ്യാപനമായി. ടെക് ചരിത്ര പുസ്തകങ്ങളിൽ ആപ്പിള്‍ എഴുതിയിട്ട ഒരു മറക്കാന്‍ കഴിയാത്ത ഒരു ഒരു അധ്യായമാണ് ആപ്പിള്‍ ഐപോഡിന്‍റെത്. മ്യൂസിക്ക് ഇന്‍ട്രസ്ട്രിയുടെ ചരിത്രം തലകീഴായി മറിച്ച ഒരു ഉപകരണം തന്നെയായിരുന്നു ഐപോഡ്.

2001 ഒക്ടോബറിലാണ് ആദ്യമായി ആപ്പിള്‍ ഐപോഡ് ഇറക്കിയത്. അന്ന് മുതല്‍ വിവിധ കാലങ്ങളില്‍ ഇറങ്ങിയ ഐപോഡുകളില്‍ അവസാനം വിൽപ്പനയ്‌ക്കെത്തിയത് 2019ലെ ഐപോഡ് ടച്ചാണ്. ഐഫോണുകളുടെ പ്രചാരത്തോടെ തന്നെ ഐപോഡ് എന്ന ഉപകരണം അപ്രധാനമായെങ്കിലും, ആപ്പിളിന്‍റെ ഐപോഡ് പിന്‍വലിക്കുന്ന പ്രഖ്യാപനത്തോട് വൈകാരികമായി പ്രതികരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകള്‍ നിരവധി കാണാന്‍ കഴിയും. പ്രത്യേകിച്ച് അമേരിക്കന്‍‍ യൂറോപ്യന്‍ നാടുകളില്‍.

2007 ല്‍ തന്നെ ടച്ച്‌സ്‌ക്രീൻ മോഡൽ ഐപോഡ് ടച്ച് ആപ്പിള്‍ ഇറക്കിയിരുന്നു. എന്തായാലും ഉത്പാദനം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെ വിപണിയില്‍ ഐപോഡ് മോഡല്‍ ലഭിക്കും എന്നാണ് ആപ്പിള്‍ അറിയിക്കുന്നത്. 21 വര്‍ഷത്തോളം ആപ്പിള്‍ ഐഫോണിന്‍റെ വിവിധ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. 2014 മുതല്‍ തന്നെ ആപ്പിള്‍ ഐപോഡ് മോഡലുകളെ ഒന്നൊന്നായി ഒഴിവാക്കിയിരുന്നു. ആദ്യം പ്രവര്‍ത്തനം നിര്‍ത്തിയത് ഐപോഡ് ക്ലാസിക്ക് ആയിരുന്നു. 21 വര്‍ഷത്തിനിടെ ആപ്പിള്‍ ഏഴു തലമുറ ഐപോഡുകള്‍ രംഗത്ത് ഇറക്കിയിട്ടുണ്ട്.

Top