ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി കുളത്തില്‍ മുങ്ങിമരിച്ചു

കോലാര്‍: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി കുളത്തില്‍ മുങ്ങിമരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ പാടത്തിലാണ് സംഭവം.

30 അടി വീതിയും 30 അടി നീളവും 30 അടി ആഴമുള്ള കുളത്തിന് സമീപത്തുനിന്നായിരുന്നു യുവതി വീഡിയോ എടുത്തത്. ഈ കുളത്തിന് ആള്‍മറയുണ്ടായിരുന്നില്ല. യുവതി ടിക് ടോക് വീഡിയോ എടുക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെത്താനായില്ല.

മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ടിക് ടോക്കില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ ബന്ധുക്കള്‍ ഇക്കാര്യം പൊലീസിനെ അറിയിക്കാതെ സംസ്‌കരിച്ചു. പിന്നാലെ പൊലീസെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിട്ടു.

Top