ഇരുപത് വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ട് ഇറ്റാലിയന്‍ താരം

രുപത് വര്‍ഷം പിന്നിട്ട ഫുഡ്‌ബോള്‍ കരിയറിന് വിരാമമിട്ട് ഇറ്റാലിയന്‍ സൂപ്പര്‍ താരം ആന്ദ്രെ ബര്‍സാഗ്ലി. ഈ സീസണ്‍ അവസാനത്തോടെ പ്രൊഫഷനല്‍ ഫുട്‌ബോളിനോട് വിട പറയുമെന്നാണ് യുവന്റസ് താരമായ ബെര്‍സാഗ്ലിയുടെ പ്രഖ്യാപനം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് 2017ല്‍ താരം വിരമിക്കല്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം സെരി എയില്‍ സ്പാലിനെതിരായ യുവന്റസിന്റെ മത്സരശേഷമാണ് വിരമിക്കല്‍ കാര്യം ബര്‍സാഗ്ലി പറഞ്ഞത്. വിരമിച്ച ശേഷം യുവന്റസില്‍ തന്നെ പരിശീലകസംഘത്തിലോ അല്ലെങ്കില്‍ ക്ലബ് ഭരണരംഗത്തേക്കോ ബര്‍സാഗ്ലി ചുവടുവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. 2011 മുതല്‍ യുവന്റസില്‍ കളിക്കുന്ന ബര്‍സാഗ്ലി ഇതുവരെ ആറ് സെരി എ കിരീടം ചൂടി. ഇക്കുറിയും യുവന്റസ് തന്നെയായിരിക്കും സെരി കിരീടം ചൂടുക എന്ന് എതാണ്ടുറപ്പായിക്കഴിഞ്ഞു

Top