14 വയസ്സുകാരിക്ക് ഫ്‌ളൈയിങ് കിസ് നൽകി: 20 കാരന് കഠിന തടവ് ശിക്ഷ

മുംബൈ: പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കണ്ണിറുക്കിക്കാണിച്ച്, ഫ്‌ളൈയിങ് കിസ് നൽകിയതിന് തടവു ശിക്ഷ വിധിച്ച് മുംബൈ കോടതി. ഇരുപതുകാരനാണ് പോക്‌സോ കോടതി ഒരു വർഷത്തെ തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ചത്. ഇതിൽ പതിനായിരം രൂപ പെൺകുട്ടിക്കാണ് നൽകേണ്ടത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 29 ന് സഹോദരിയോടൊപ്പം പുറത്തിറങ്ങിയപ്പോൾ അയൽവാസിയായ പ്രതി കണ്ണിറുക്കിയെന്നും ഫ്‌ളൈയിങ് കിസ് നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്. നേരത്തെയും ഇത്തരം പ്രവൃത്തികൾ പ്രതിയിൽ നിന്നുണ്ടായിട്ടുണ്ടെന്നും പരാതിയിലുണ്ട്.

എന്നാൽ താനും പെൺകുട്ടിയുടെ ബന്ധുവും തമ്മിൽ 500 രൂപയ്ക്ക് പന്തയം വെച്ചാണ് ഇങ്ങനെ ചെയ്തതെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.

Top