ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി: പ്രതികളിൽ ബിജെപി നേതാവും

ഭോപ്പാൽ: ഇരുപതുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷഹ്ദോൾ സ്വദേശിയായ യുവതിയെ നാലു പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് ബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തിൽ ഒരു ബിജെപി നേതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ നടക്കുകയാണ്.

Top