എവിടേയ്ക്കായാലും 20 രൂപ; വാര്‍ഷിക ദിനത്തില്‍ ഓഫറുമായി കൊച്ചി മെട്രോ

കൊച്ചി: ആറാം വാര്‍ഷിക ദിനത്തില്‍ യാത്രക്കാര്‍ക്കായി ഒരു കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മെട്രേയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 17 ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. അന്നേദിവസം വെറും ഇരുപത് രൂപയ്ക്ക് മെട്രോയില്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ കൊച്ചി മെട്രോയില്‍ മിനിമം ചാര്‍ജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലാണ്.

ജൂണ്‍ 17ന് മിനിമം ചാര്‍ജായ പത്ത് രൂപ നിരക്ക് തുടരും. 30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം പതിനേഴാം തിയതി 20 രൂപ മാത്രം നല്‍കി ഒരു തവണ യാത്ര ചെയ്യാം. എത്ര ദൂരത്തേക്കും ഇതേ നിരക്ക് മാത്രമേ ഈടാക്കൂ.

 

Top