ആം ആദ്മി എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി

Arvind Kejriwal

ന്യൂഡല്‍ഹി: അയോഗ്യരാക്കിയതിനെതിരെ ആം ആദ്മി എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി.

ഈ മാസം 20ാം തീയതിയാണ് തിരഞ്ഞെടുപ്പ് കമീഷന്‍ എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ശിപാര്‍ശ ചെയ്തത്. ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് കമീഷന്‍ നടപടിക്കെതിരെ എം.എല്‍.എമാര്‍ കോടതിയെ സമീപിച്ചത്.

Top