കൊല്ലത്ത് 20 ലിറ്റര്‍ ചാരായം പിടികൂടി; യുവാവ് എക്‌സൈസ് പിടിയില്‍

കൊല്ലം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കൂടുന്നു. കൊല്ലം നീണ്ട കരയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായം പിടികൂടി.

ചാരായവുമായി പിടിയിലായ 25കാരനായ രഞ്ജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരായം രണ്ട് കന്നാസുകളിലായി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെമ്മീന്‍ പീലിങ് കേന്ദ്രത്തിലെ തൊഴിലാളിയായ ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.

നീണ്ടകര ഹാര്‍ബര്‍ കേന്ദ്രമാക്കിയാണ് ഇയാള്‍ ചാരായം വില്‍ക്കുന്നത്. ലിറ്ററിന് രണ്ടായിരം രൂപ വരെയാണ് ഈടാക്കുന്നത്. ലോക്ക്ഡൗണ്‍ ആയതോടെ മദ്യം കിട്ടാതെ വന്നത് അനധികൃതമായി ചാരായ വില്‍പ്പന നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രഞ്ജീഷിന് ലഹരിമരുന്ന് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.

 

 

Top